കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsമനാമ: ബലിപെരുന്നാൾ രാവിൽ പാലക്കാട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച മൈലാഞ്ചി ഫെസ്റ്റ് വേറിട്ട അനുഭവമായി. കെ.എം.സി.സിയുടെ വിവിധ ജില്ല ഏരിയ കമ്മിറ്റികളിൽനിന്ന് 25ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ഇന്മാസ് ബാബു അധ്യക്ഷതവഹിച്ചു.
സംസ്ഥാന നേതാക്കളായ ഫൈസൽ കോട്ടപ്പള്ളി, മുസ്തഫ കെ.പി, ഫൈസൽ കണ്ടിത്തായ എന്നിവരും ജില്ല നേതാക്കളായ യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഷാദ് പുതുനഗരം, അൻസാർ ചങ്ങലീരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ആയിഷ റിഫത്ത് കാസർകോട് ജില്ല, റുമൈസ തളിപ്പറമ്പ് വയനാട് ജില്ല, ശഹാദ ഉമ്മർ മലപ്പുറം ജില്ല എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആഷിഖ് പത്തിൽ, അനസ് നാട്ടുകൽ, ഫൈസൽ വടക്കാഞ്ചേരി എന്നിവർ പ്രോഗ്രാം കോഓഡിനേറ്റർമാർ ആയിരുന്നു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ഹാരിസ് വി.വി തൃത്താല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

