കെ.എം.സി.സി കണ്ണൂർ ജില്ല ഹരിതസംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സഘടിപ്പിച്ച ഹരിതസംഗമം-2021 ശ്രദ്ധേയമായി. അൽ അമാന ബൂസ്റ്റ്അപ് കാമ്പയിനിെൻറ ഭാഗമായുള്ള അമാന കാർഡുകളും എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അവാർഡുകളും ചടങ്ങിൽ കൈമാറി.
ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. റഹൂഫ് മാട്ടൂൽ സമകാലിക മുസ്ലിം ലീഗ് രാഷ്്ട്രീയത്തെ കുറിച്ച് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, സെക്രട്ടേറിയറ്റ് മെംബർമാരായ നൂറുദ്ദീൻ മുണ്ടേരി, പി.വി. സിദ്ദീഖ്, നിസാർ ഉസ്മാൻ എന്നിവർ സംസാരിച്ചു. അൽ-അമാന വൈസ് ചെയർമാൻ അഷ്റഫ് കാക്കണ്ടി പദ്ധതിെയക്കുറിച്ച് വിശദീകരിച്ചു. ജില്ല കെ.എം.സി.സി ഭാരവാഹികളായ ഷഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, ശംസുദ്ദീൻ പാനൂർ, ലത്തീഫ് ചെറുകുന്ന്, സിദ്ദീഖ് അദ്ലിയ, ഇല്യാസ് വളപട്ടണം തുടങ്ങിയവർ നേതൃത്വം നൽകി. ഇർഷാദ് തന്നട സ്വാഗതവും നൂറുദ്ദീൻ മാട്ടൂൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

