Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി കുടുംബ...

കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
cancel

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സി.​എ​ച്ച് അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 'റി​ലാ​ക്സ് 22'കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ 32 ടീ​മു​ക​ള​ട​ങ്ങു​ന്ന പാ​ച​ക മ​ത്സ​ര​വും ശ്ര​ദ്ധേ​യ​മാ​യി. ദ​ഫ് മു​ട്ട്, കോ​ൽ​ക്ക​ളി, അ​റ​ബി​ക് ഡാ​ൻ​സ്, ഒ​പ്പ​ന, ഗാ​നം, മി​മി​ക്രി, എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി. മു​സ്‍ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ് മാ​സ്റ്റ​ർ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ പാ​ച​ക​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി ആ​ശം​സ നേ​ർ​ന്നു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ഫി വേ​ളം സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ മു​നീ​ർ ഒ​ഞ്ചി​യം ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഷാ​ഫി പാ​റ​ക്ക​ട്ടെ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഒ.​കെ. കാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ അ​ൽ അ​മാ​ന സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്‌​കീം കാ​മ്പ​യി​ൻ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, സു​ഹൈ​ൽ മേ​ല​ടി, ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ, അ​ശ്റ​ഫ്‌ ന​രി​ക്കോ​ട​ൻ, അ​ശ്റ​ഫ്‌ തോ​ട​ന്നൂ​ർ, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, സാ​ഹി​ർ ബാ​ലു​ശ്ശേ​രി, വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​നി​ഫ ല​ത്തീ​ഫ്, മു​ഹ്സി​ന ക​ബീ​ർ, ആ​സി​ഫ മു​നീ​ർ, മു​ഫ്സി​ന ഫാ​സി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrinfamily reunion
Next Story