കെ.എം.സി.സി നോർക്ക, അൽ അമാന കാമ്പയിൻ
text_fieldsകെ.എം.സി.സി നോർക്ക, അൽ അമാന കാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന്
മനാമ: നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്, കെ.എം.സി.സി ബഹ്റൈന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അൽ അമാന തുടങ്ങിയ പദ്ധതികളുടെ കാമ്പയിൻ കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മൊയ്തീൻ പാലക്കാംതിരുത്തിക്ക് നോർക്ക അംഗത്വം നൽകി ക്യാമ്പയിൻ കോഡിനേറ്റർ എം.എ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, ഈസ്റ്റ് റിഫ പ്രസിഡന്റ് റഫീഖ് കുന്നത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി, ട്രഷറർ സിദ്ധീക് എം.കെ, അബ്ദുൽ ഇർഷാദ് എകെ, മൻസൂർ, സഫീർ കെ.പി, ജസീം എംകെ, ഷമീർ വി.എം ഹസ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിച്ചു. 50ൽപരം ആളുകൾ കാമ്പയിൻ പ്രയോജനപ്പെടുത്തി. സാജിദ് കൊല്ലിയിൽ, ഫസിലുറഹ്മാൻ, കുഞ്ഞഹമ്മദ് പി.വി, നിസാർ മാവിലി, സജീർ സി.കെ, നാസിർ ഉറുതൊടി, താജുദ്ദീൻ പി, ഉസ്മാൻ ടിപ്പ് ടോപ്, ആസിഫ്കെ.വി, സിദ്ധീഖ് എപി, അഹമ്മദ് അസ്കർ, ഒ.വി മൊയ്തീൻ, ആരിഫ് മുഹമ്മദ്, റസാഖ് അമ്മാനത് കാജാ ഹുസൈൻ എന്നിവർ കാമ്പയിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

