കെ.എം.സി.സി നാദാപുരം പാറക്കടവ് ഡയാലിസിസ് സെന്റർ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsകെ.എം.സി.സി നാദാപുരം പാറക്കടവ് ഡയാലിസിസ് സെന്റർ സ്വാഗതസംഘം
രൂപവത്കരണ യോഗത്തിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി ‘ഒരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി പാറക്കടവ് ഡയാലിസിസ് സെന്ററിലേക്കുള്ള റമദാൻ കലക്ഷൻ വിജയത്തിനു വേണ്ടിയുള്ള സ്വാഗതംസംഘം രൂപവത്കരിച്ചു. ചെയർമാൻ: അബൂബക്കർ പാറക്കടവ്, സി.കെ. കുഞ്ഞബ്ദുല്ല കുടുംബം.
കൺവീനർ: ഷൗക്കത്ത് കോരങ്കണ്ടി, ഷഹീർ എടച്ചേരി. മീഡിയ ആൻഡ് സോഷ്യൽ മീഡിയ കൺവീനർമാരായി മുഹമ്മദ് ജാതിയേരി, നൗഫൽ കെ.വി, അനസ് കെ.കെ തുടങ്ങിയവരെയും കോഓഡിനേറ്റർമാരായി ഇബ്രാഹിം പുളിയാവ്, സാജിദ് എരോത്ത് തുടങ്ങിയവരെയും തിരഞ്ഞെടുത്തു. വർധിച്ചുവരുന്ന വൃക്കരോഗത്തിനെതിരെ ജനങ്ങൾക്ക് അവയർനസ് കൊടുക്കുന്ന രൂപത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് കൊരങ്കണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ട്രഷറർ സുബൈർ പുളിയാവ് യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ പാറക്കടവ്, ഇബ്രാഹിം പുളിയാവ്, നൗഫൽ കെ.വി, അനസ് കോറോത്, സാജിദ് എരോത്, മജാസ് നരിപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷഹീർ എടച്ചേരി സ്വാഗതവും മുഹമ്മദ് ചെറുമോത്ത് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

