കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ
text_fieldsകെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ
മനാമ: ബഹ്റൈൻ കെ.എം.സി.സി മെംബർഷിപ് കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ കൺവെൻഷൻ ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
മെംബർഷിപ് കാമ്പയിൻ വിജയിപ്പിക്കുന്നതിന് വേണ്ടിയും മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെയും അൽ അമാന പദ്ധതിയിൽ അംഗങ്ങളാക്കുന്നതിന് വേണ്ടിയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ബഹ്റൈനിൽ എത്തിച്ചേർന്ന മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ. കുഞ്ഞബ്ദുല്ലക്കും എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജോ. സെക്രട്ടറി കുഞ്ഞമ്മദ് മാസ്റ്റർക്കും നാദാപുരം മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി റാഷിദ് ചങ്ങരംകുളത്തിനും സ്വീകരണം നൽകി. പ്രസിഡന്റ് അഷ്റഫ് കെ.കെ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഷ്റഫ് കെ.കെ, ഇസ്ഹാക് വില്യാപ്പള്ളി, നൗഷാദ് വാണിമേൽ, സഹീർ എടച്ചേരി, മുഹമ്മദ് ചെറുമോത്ത്, ഇബ്രാഹിം പുളിയാവ്, ലത്തീഫ് വരിക്കോളി, ഷൗക്കത്ത് കോരങ്കണ്ടി എന്നിവർ സംസാരിച്ചു.

