ചരിത്രം കുറിച്ച് കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsകെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ ഹെൽത്ത് വിങ്, ഷിഫ അൽ ജസീറാ മെഡിക്കൽ സെന്റർ - ഹമല ബ്രാഞ്ചുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ 1500നടുത്ത് ആളുകളാണ് പങ്കെടുത്തത്.
റമദാൻ മാസത്തിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പിൽ കിഡ്നി സ്ക്രീനിങ്, ലിവർ സ്ക്രീനിങ് ഉൾപ്പെടെയുള്ള നിരവധി സൗജന്യ മെഡിക്കൽ പരിശോധനകൾ, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനുകൾ എന്നിവയും പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായുണ്ടായിരുന്നു. പരിശോധനാ ഫലങ്ങളും ഡോക്ടർ കോൺസൾട്ടേഷനും ശനിയാഴ്ച മുതൽ ആറു മാസം വരെ കാലാവധി ഉണ്ടായിരിക്കുന്നതാണ്.
കെ.എം.സി.സി ഹെൽത്ത് വിങ് ചെയർമാൻ എൻ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേണൽ ഡോ. ഹിഷാം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ക്യാമ്പിന്റെ സന്ദേശം കൈമാറി. കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹെൽത്ത് വിങ് കൺവീനർ ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

