കെ.എം.സി.സി മെഗാ മെഡിക്കല്‍ ക്യാമ്പ് 19ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് 19നു നടക്കും. ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് കെ.എം.സി.സിയുടെ കീഴിലുള്ള ഹെൽത്ത് വിങ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ.എം.സി.സിയുടെ മനാമയിലെ ആസ്ഥാനത്ത് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 2.30 വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകും. മെഗാ മെഡിക്കല്‍ ക്യാമ്പിെൻറ വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റി യോഗം ചേര്‍ന്നു.
ഹെല്‍ത്ത് വിങ് ചെയര്മാന് ഷാഫി പാറക്കട്ട അധ്യക്ഷതവഹിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഹെൽത്ത് വിങ് ചെയർമാൻ ഷാഫി പാറക്കട്ട (39474958), ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ (36300291), കൺവീനർ അഷ്റഫ് മഞ്ചേശ്വരം (33779332) എന്നിവരെ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

