സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടുള്ളതാവണം -റാഷിദ് ഗസാലി
text_fieldsഹമദ് ടൗൺ കെ.എം.സി.സി ‘മാനവീയം 2023’ ൽ റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: സേവന പ്രവർത്തനങ്ങൾ മൂല്യങ്ങളും നന്മകളും ഉയർത്തിപിടിച്ചുള്ളതാകണമെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്റർ സ്പീക്കറുമായ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു. ഹമദ് ടൗൺ കെ.എം.സി.സി ‘മാനവീയം 2023’ ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ കെട്ട കാലത്ത് മാനവീയം പ്രമേയമായി സംവദിക്കാൻ അർഹതയുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗിനും കെ.എം.സി.സിക്കും എന്നും തലയുയർത്തിപിടിക്കാൻ കഴിയുമെന്ന് മാനവീയം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പറഞ്ഞു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു.
ഹമീദ് താനിയുള്ളതിൽ, ഗഫൂർ കൈപ്പമംഗലം, ഗഫൂർ ഉണ്ണികുളം എന്നിവർ സംസാരിച്ചു. ഇല്യായാസ് മുറിച്ചാണ്ടി (ജനറൽ സെക്രട്ടറി) റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അബൂബക്കർ പാറക്കടവ് റാഷിദ് ഗസാലിക്ക് ഉപഹാരം സമർപ്പിച്ചു. റഷീദ് ഫൈസി കമ്പ്ലക്കാട്, അശ്റഫ് അൽഷായി, സക്കറിയ എടച്ചേരി, മുഹമ്മദലി, അബ്ദുൽ ഗഫൂർ, കരീം ഹാജി റോണ, റുമൈസ്, സുബൈർ അൽഫ, സമീർ വയനാട്, ഫിറോസ്, മൊയ്തു ഹാജി കുരുട്ടി, ആസിഫ മുനീർ, വനിത വിങ് കെ.എം.സി.സി ഏരിയ പ്രസിഡന്റ് നജീറ നിസാർ, മിസിരിയ ഇല്യാസ് (ജനറൽ സെക്രട്ടറി), സകീന മുത്തലിബ്ഹ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകി. ഹമദ് ടൗൺ ഏരിയ കമ്മിറ്റി ട്രഷറർ അബ്ബാസ് വയനാട് സ്വാഗതവും ആഷിക് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

