കെ.എം.സി.സി ‘മാനവീയം 2023’ നാളെ
text_fieldsകെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ‘മാനവീയം 2023’ പരിപാടിയുടെ
ഭാഗമായി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ‘മാനവീയം 2023’ വിവിധ പരിപാടികളോടെ ഹമദ് ടൗൺ കാനൂ മജ്ലിസിൽ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 75 വർഷം പിന്നിട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ചെന്നൈയിലെ രാജാജി ഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴാണ് കെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ‘മാനവീയം 2023’ ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി ഒത്തുചേരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രമുഖ പ്രഭാഷകനും മോട്ടിവേറ്ററുമായ റഷീദ് ഗസാലി കുളവയൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ കലാ പരിപാടികൾ, ആരോഗ്യക്ലാസ് എന്നിവയും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സ്റ്റേറ്റ് സെക്രട്ടറി ഷാജഹാൻ പരപ്പൻപൊയിൽ, ഹമദ് ടൗൺ പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, ഹമദ് ടൗൺ ട്രഷറർ അബ്ബാസ് വയനാട്, ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതാക്കളായ അഷ്റഫ് അൽശായ, റുമൈസ് കണ്ണൂർ, മുഹമ്മദലി ചങ്ങരംകുളം, ഗഫൂർ എടച്ചേരി, സക്കറിയ എടച്ചേരി, റഷീദ് ഫൈസി കമ്പ്ലക്കാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.