കെ.എം.സി.സി പേരാമ്പ്ര നിയോജകമണ്ഡലം പുതിയ കമ്മിറ്റി
text_fieldsകാസിം നൊച്ചാട്, നസീം പേരാമ്പ്ര, കുഞ്ഞമ്മദ് കല്ലൂർ
മനാമ: ചേർത്തുപിടിക്കാൻ ചേർന്നുനിൽക്കുക എന്ന പ്രമേയത്തിൽ ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തിയ മെംബർഷിപ് കാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു.
യോഗം ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് അസീസ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, സെക്രട്ടറി ജെ.പി.കെ തിക്കോടി, കാസിം നൊച്ചാട്, സ്കൈ അഷ്റഫ്, സൈഫുള്ള തുറയൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര സ്വാഗതവും സെക്രട്ടറി അദീബ് പാലച്ചുവട് നന്ദിയും പറഞ്ഞു.പുതിയ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർമാരായ ഷരീഫ് വില്യാപ്പള്ളി, ഇസ്ഹാഖ് വില്യാപ്പള്ളി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: ഫൈസൽ കണ്ടീത്താഴ, അസീസ് പേരാമ്പ്ര, അഷ്റഫ് മായഞ്ചേരി, മൊയ്തീൻ പേരാമ്പ്ര (രക്ഷാധികാരികൾ), കാസിം നൊച്ചാട് (പ്രസിഡന്റ്), അഷ്റഫ് നരിക്കോടൻ, സമദ് മുയിപ്പോത്ത്, മുഹമ്മദലി പേരാമ്പ്ര, ഷഫീഖ് അരിക്കുളം, റഷീദ് വാല്യക്കോട് (വൈസ് പ്രസിഡന്റുമാർ), നസീം പേരാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് കീഴ്പയ്യൂർ, അമീർ തോലേരി, അദീബ് പാലച്ചുവട്, അസീസ് ഒ.പി എടവരാട്, അഫ്സൽ ചങ്ങരോത്ത് (ജോ. സെക്രട്ടറിമാർ), കുഞ്ഞമ്മദ് കല്ലൂർ (ട്രഷറർ), ഫൈസൽ തുറയൂർ (ഓർഗനൈസിങ് സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

