കെ.എം.സി.സി മനാമ സൂഖ് ഏകദിന ടൂർ
text_fieldsകെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ സൂഖ് പ്രസിഡന്റ്
അബ്ദുൽ ഖാദറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
മനാമ: മുഹർറം ഒഴിവ് ദിനത്തിൽ മനാമ സൂഖ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ദ്വീപിലേക്കൊരു യാത്ര എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റി പരിസരത്ത് നിന്നാരംഭിച്ച യാത്ര കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂരിൽനിന്ന് മനാമ സൂക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം പതാക ഏറ്റുവാങ്ങി തുടക്കം കുറിച്ചു.
തുടർന്ന് വിജ്ഞാനവും, വിനോദവും, കായികവുമായ നിരവധി പ്രവർത്തനങ്ങൾക്ക് സൂഖ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. അൽ ദാർ ബീച്ചിൽ ചേർന്ന പരിപാടി കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി സിനാൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് എം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി, അസീസ് സി.എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സലീം മനാമ, മുസ്തഫ സുറൂർ, ഫിറോസ് കെ.കെ., ജസീർ, റഫീഖ് ഇളയിടം, കരീം ഇബ്രാഹിമി, അലി മനാമ, ലത്തീഫ് വരിക്കോളി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. വിവിധ ഗെയിമുകൾക്ക് ഭാരവാഹികൾ നേതൃത്വം നൽകി. വിജയിച്ച എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ട്രഷറർ താജുദ്ദീൻ പൂനത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

