Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണം
cancel
camera_alt

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണം

മ​നാ​മ: സു​ര​ക്ഷി​ത ബോ​ധ​ത്തി​ന്റെ ഏ​ഴ​ര പ​തി​റ്റാ​ണ്ട് എ​ന്ന ബാ​ന​റി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എം.​എ​സ്‌.​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ പി.​കെ. ന​വാ​സ്‌ പ​ങ്കെ​ടു​ത്തു. അ​റ​ബി ഭാ​ഷാ​സ​മ​ര​ത്തി​ലെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം കൈ​മു​ത​ലാ​ക്കി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ ന​വാ​സ് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. നി​സ്വാ​ർ​ഥ​രാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​ഭി​മാ​ന​ക​ര​മാ​യ അ​സ്ഥി​ത്വം ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന നി​ല​യി​ലേ​ക്കു​ള്ള വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ അ​ഞ്ച​ച്ച​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ ​പി മു​സ്ത​ഫ, വി ​എ​ച്ച് അ​ബ്ദു​ള്ള, സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.മു​ഖ്യാ​തി​ഥി പി.​കെ. ന​വാ​സി​ന് ജി​ല്ല ട്ര​ഷ​റ​ർ ഇ​ക്ബാ​ൽ താ​നൂ​ർ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ല വ​നി​ത വി​ങ് ന​ട​ത്തി​യ പ്ര​ബ​ന്ധ​ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ളെ ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റി​യാ​സ് ഓ​മാ​നൂ​ർ പ്ര​ഖ്യാ​പി​ച്ചു.

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സാ​ബി​ർ ഓ​മാ​നൂ​രും, വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​റ​ലി ക​ക്കോ​വും പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി കോ​ട്ട​ക്ക​ൽ, അ​ലി അ​ക്ബ​ർ, നൗ​ഷാ​ദ് മു​നീ​ർ, ഹാ​രി​സ് വ​ണ്ടൂ​ർ, മെ​ഹ്‌​റൂ​ഫ് ത​വ​നൂ​ർ, മു​ജീ​ബ് അ​ഡ്‍വെ​ൽ, ഷ​ഹീ​ൻ, മൊ​യ്‌​തീ​ൻ, ഷ​ഫീ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷി​ഫ ഫാ​ത്തി​മ ഓ​മാ​നൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് വി.​കെ. റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMalappuram Committee
News Summary - KMCC Malappuram Committee
Next Story