കെ.എം.സി.സി ലേഡീസ് വിങ് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ലേഡീസ് വിങ് മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ലേഡീസ് വിങ് ഷിഫാ അൽ ജസീറ ഹമല ബ്രാഞ്ചിൽവെച്ച് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. 150ൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ പ്രമുഖ ഗൈനകക്കോളജി വിദഗ്ധയായ ഡോ. അഖില എം.എസിന്റെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. എല്ലാ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെയും സൗജന്യ പരിശോധന ക്യാമ്പിൽ എത്തിയവർക്ക് ഏറെ പ്രയോജനപ്പെട്ടു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റിഫ കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി, ഡോ.എം.എസ്. അഖിലയെ മെമന്റോ നൽകി ആദരിച്ചു. ട്രഷറർ സിദ്ദീഖ് എം.കെ, നാസിർ ഉറുതോടി, ഉസ്മാൻ ടിപ്ടോപ്, ലേഡീസ് വിങ് ഭാരവാഹികളായ സാഹിത റഹ്മാൻ, നസീറ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ലേഡീസ് വിങ് ജനറൽ സെക്രട്ടറി ജസ്ന സുഹൈൽ സ്വാഗതവും, പ്രസിഡന്റ് ഡോ. നസീഹ ഇസ്മയിൽ അധ്യക്ഷപ്രസംഗം നടത്തി. ഷാന ശകീർ നന്ദി പറഞ്ഞു. വിവിധ കമ്മിറ്റികളിലെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത് ക്യാമ്പിന് കൂടുതൽ ഉണർവേകി. റിഷാന ഷകീർ, ഫെബിന റിയാസ്, അസൂറ, നഫീസത്തുൽ മിസ്രിയ, നജ്മ, നാസരി, നസീറ അഷ്റഫ്, സബീന, സഹല, ശബാന ബഷീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

