കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകര സി.എച്ച് സെന്ററിന് കമ്പ്യൂട്ടർ നൽകും
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന സി.എച്ച്. സെന്റർ ബഹ്റൈൻ ലാബിന് ഒരു ലക്ഷത്തിൽപരം രൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൈമാറും. പാണക്കാട് ബഷീറലി തങ്ങൾക്ക് ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരി ചെക്ക് കൈമാറി.
ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ടിപ് ടോപ് ഉസ്മാൻ, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്യാപ്പള്ളി, റഫീഖ് ടി.വി, മുനീർ പിലാക്കൂൽ, ഇസ്മായിൽ ജംബോ, കുഞ്ഞമ്മദ് ചാലിൽ, കാസിം കോട്ടപ്പള്ളി, നിദിൻ മുഹമ്മദ്, റാഷിദ്, മൊയ്ദു, നൗഷാദ് കപ്പി, നസീർ ഇഷ്ടം, തുമ്പോളി അബ്ദുറഹ്മാൻ, സുഹൈർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

