കെ.എം.സി.സി കോഴിക്കോട് ജില്ല ഡെലിഗേറ്റ് കോൺഫറൻസ് നാലിന്
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ് കോൺഫറൻസ് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ സീനിയർ നേതാവ് റഫീഖ് നാദാപുരം ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രവാസം, പ്രസ്ഥാനം , പ്രതീക്ഷ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ് കോൺഫറൻസ് ആഗസ്റ്റ് നാലിന് രാത്രി 8.30ന് നടക്കും. മൂന്ന് സെഷനുകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ല പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് /മുനിസിപ്പാലിറ്റി പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, തിരുവമ്പാടി, എലത്തൂർ, ബേപ്പൂർ എന്നീ മണ്ഡലങ്ങളിലെ പ്രധാന പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനുവേണ്ടി വിളിച്ചുചേർത്ത മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെയും ജില്ല പ്രവർത്തക സമിതി അംഗങ്ങളുടെയും യോഗത്തിൽ ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ സീനിയർ നേതാവ് റഫീഖ് നാദാപുരം ഉദ്ഘാടനം ചെയ്തു.
സുഹൈൽ മേലടി, പി.കെ ഇസ്ഹാഖ്, മുനീർ ഒഞ്ചിയം, നാസർ ഹാജി പുലിയാവ്, ഷാഹിർ ഉള്ള്യേരി, പി.വി. മൻസൂർ എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഷാഫി വേളം സ്വാഗതവും അഷ്‌റഫ് തോടന്നൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.