കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഗമം ഇന്ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 2022-23 വർഷകാല പ്രവർത്തന സമാപന സംഗമം ഇന്ന് ഹമദ് ടൗൺ ബൂരി റിസോർട്ടിൽ നടക്കും. ‘കലോപ്സിയ-24’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് മുഖ്യാതിഥിയായിരിക്കും. മുട്ടിപ്പാട്ട്, ഒപ്പന, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ സമാപന സംഗമത്തിന് മാറ്റുകൂട്ടും. കോഴിക്കോട് ജില്ല കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മണ്ഡലം കമ്മിറ്റികൾ മുഖേനയും വനിത വിങ് മുഖേനയും രജിസ്റ്റർ ചെയ്ത പ്രതിനിധികൾ, സംസ്ഥാന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.
വൈകീട്ട് അഞ്ചു മുതൽ ആരംഭിക്കുന്ന സമാപന സംഗമത്തിൽ പ്രതിനിധികൾ കൃത്യസമയത്തു തന്നെ എത്തണമെന്ന് ജില്ല ആക്ടിങ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് എന്നിവർ അറിയിച്ചു. മാർച്ച് ഒന്നിന് മനാമ കെ.എം.സി.സി ഹാളിൽ ചേരുന്ന ജനറൽ കൗൺസിലിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

