കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ഭാരവാഹികൾ
text_fieldsമനാമ: ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി മനാമ ഓഫിസിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി. കെ.കെ. അഷ്റഫ്, ടി.പി. നൗഷാദ്, അഷ്റഫ് കാട്ടിലപ്പീടിക, ഹംസ കെ. ഹമദ്, ലത്തീഫ് കൊയിലാണ്ടി, ഹമീദ് അയനിക്കാട്, റഹൂഫ് അമെത്, മുസ്തഫ കളത്തിൽ, സുഹൈൽ മേലടി എന്നിവർ പങ്കെടുത്തു.
ഭാരവാഹികൾ: ജലീൽ (ജെ.പി.കെ തിക്കോടി-പ്രസി), ഫൈസൽ കൊയിലാണ്ടി (ജന. സെക്ര), സുബൈർ നന്തി (ട്രഷ), ഷഹീർ മഹമൂദ് (ഓർഗ. സെക്ര). അഷറഫ് കൊറ്റാടത്ത്, എം.എ. ഷമീർ, പി.ആർ. അഹ്മദ്, ഫൈസൽ ഇയ്യഞ്ചേരി (വൈ. പ്രസി), റാഫി പയ്യോളി, ഒ.കെ. ഫസലു, ഷംസു നടേമ്മൽ, മുഹമ്മദ് താഹ (ജോ. സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് ജില്ല കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.