കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ഓണ്‍ലൈൻ ക്വിസ് മത്സരം
text_fieldsഖൈറുന്നീസ റസാഖ്, ഷംന ജംസീദ്
മനാമ: ‘സുരക്ഷിതബോധത്തിന്റെ ഏഴരപ്പതിറ്റാണ്ട്’ എന്ന ശീര്‍ഷകത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ പരിപാടിയുടെ പ്രചാരണാർഥം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഓൺലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ശരിയുത്തരം അയച്ചവരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മിസിരിയാ റിയാസ്, ഖൈറുന്നീസ റസാഖ്, ഷംന ജംസീദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മറ്റു വിജയികള്‍: കുഞ്ഞിമുഹമ്മദ് കല്ലുങ്ങല്‍, ഷഫീല്‍ പാറക്കട്ട, മന്‍സൂര്‍, ആശിഖ് പരപ്പനങ്ങാടി, നാദിം അലി ഹുസൈന്, സാലിയ ബഷീര്‍, നാജില മുബീന്. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ഭാഷാസമര അനുസ്മരണ പരിപാടിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിജയികളെ ആദരിച്ചു.
കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ഷബീറലി കക്കോവ് ക്വിസ് മത്സരം നിയന്ത്രിച്ചു. പ്രസിഡന്റ് സാബിര്‍ ഓമാനൂര്‍, ജനറല്‍ സെക്രട്ടറി ഷനൂഫ് ചോലക്കര, ട്രഷറര്‍ ഇസ്ഹാഖ് കൊണ്ടോട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി നൗഫല്‍ കോര്ലോട്ട്, ഭാരവാഹികളായ മൂസ ഒളവട്ടൂര്‍, നിഷാദ് കൊടിമരം, ജലീല്‍ കൊണ്ടോട്ടി, മുഹമ്മദ് കുട്ടി ഓമാനൂര്‍, മന്‍സൂര്‍ വാഴക്കാട്, സൈതലവി കൊളത്തൂര്‍, ഹസീബ് കൊട്ടപ്പുറം, നിസാം കൊട്ടുക്കര, ഷമീം മടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

