Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമികവ്​ തെളിയിച്ചവരെ...

മികവ്​ തെളിയിച്ചവരെ അനുമോദിച്ച്​ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി

text_fields
bookmark_border
മികവ്​ തെളിയിച്ചവരെ അനുമോദിച്ച്​ കെ.എം.സി.സി   കാസർകോട് ജില്ല കമ്മിറ്റി
cancel
camera_alt

കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി 'പ്രവർത്തനമികവിൽ രണ്ടുവർഷം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കൺവെൻഷനിൽ ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർഥികളെയും അനുമോദിച്ചു. ജില്ല പ്രസിഡൻറ്​ അഷ്​റഫ് മഞ്ചേശ്വരത്തി​െൻറ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്​തു. കാസർകോട് ജില്ല കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഒട്ടേറെ പ്രവർത്തകരുടെ കണ്ണീരൊപ്പാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹബീബ് റഹ്മാൻ പറഞ്ഞു. സകരിയ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷാഫി പാറക്കട്ട, സെക്രട്ടറി ഒ.കെ. കാസിം, അഷ്‌റഫ്‌ പെർള, അഷ്‌റഫ്‌ പൈക, ഖലീൽ ചെമ്മനാട്, ഹസൻ ചിത്താരി, ഇസ്​മായിൽ എന്നിവർ ആശംസയർപ്പിച്ചു. ഇലക്​ഷൻ പ്രവചനമത്സര വിജയിയായ അഫ്​സലിനുള്ള ടാബ് ഷാഫി പാറക്കട്ട കൈമാറി. ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയിച്ച കാസർകോട്​ ജില്ല അംഗം ഷഫീൽ പാറക്കട്ടക്ക് ഹനീഫ ഉപ്പളയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തിയ ക്വിസ് മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ച മൊയ്‌ദീൻ റിസാന് സീനിയർ നേതാവ് ബാവ പുത്തൂരും സമ്മാനം കൈമാറി. ജില്ല വൈസ് പ്രസിഡൻറ്​ റഫീഖ് മിനാർ, മമ്മു പൊവ്വൽ, സെക്രട്ടറിമാരായ അബ്​ദുല്ല പുത്തൂർ, ഇബ്രാഹീം ചാല, സത്താർ ഉപ്പള, ഖാദർ പൊവ്വൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ അബ്​ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ല ജനറൽ സെക്രട്ടറി റിയാസ് പട്​ല സ്വാഗതവും ആക്​ടിങ് ട്രഷറർ റഫീഖ് കാമ്പസ്‌ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC Kasargod District Committee
Next Story