കെ.എം.സി.സി കാസർകോട് മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsകെ.എം.സി.സി കാസർകോട് മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ കർമ പദ്ധതിയിൽ പ്രഖ്യാപിച്ച മെഗാ മെഡിക്കൽ ക്യാമ്പ് റിപ്പബ്ലിക് ദിനത്തിൽ മനാമ കെ.എം.സി.സി ഹാളിൽ ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തി.ബഹ്റൈൻ കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി മനാഫ് പാറക്കട്ട സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ഖലീൽ ആലമ്പാടി അധ്യക്ഷത വഹിച്ചു.ബഹ്റൈൻ കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ സി. മാണിക്കോത്ത്, സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ സലീം തളങ്കര, ശംസുദ്ദീൻ വെള്ളികുളങ്ങര, ജില്ല ട്രഷറർ അഷറഫ് കണ്ടിഗെ,ജില്ല വൈസ് പ്രസിഡന്റ് ആസാദ് തൃക്കരിപ്പൂർ, സെക്രട്ടറിമാരായ ഹാരിസ് ഉളിയത്തടുക്ക, യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്ല, ജില്ല കമ്മിറ്റിയുടെ വളന്റിയേഴ്സ് അംഗങ്ങളായ ഇർഷാദ് പുത്തൂർ,മുഹമ്മദ് കുഞ്ഞി പുത്തൂർ,സവാദ് ചെങ്കള,ബച്ചി എരുതുംകടവ്,അർഷാക് പുത്തൂർ,നാസർ പുത്തൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഷിഫ അൽ ജസീറ ഹോസ്പിറ്റലിനുള്ള സ്നേഹോപഹാരം ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ സി. മാണിക്കോത്ത് ഷിഫ അൽ ജസീറ മാർക്കറ്റിങ് ഡെവലപ്മെന്റ് മാനേജർ സുൽഫികർ കബീറിന് നൽകി.മറ്റു ജില്ല,മണ്ഡലം ഭാരവാഹികളും ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.

