കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തനത്തിന് തുടക്കമായി
text_fieldsകെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി പ്രവർത്തനോദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി 2022-24 കാലയളവിലേക്കുള്ള പ്രവർത്തനോദ്ഘാടനം മനാമ കെ.എം.സി.സി ഹാളിൽ നടന്നു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെ പ്രാർഥനയോടെ തുടക്കംകുറിച്ച സദസ്സ് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി മെംബർമാർക്കുള്ള കിംസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് കിംസ് പ്രതിനിധി താരീഖ് നജീബ് പ്രകാശനം ചെയ്തു. ജില്ല കെ.എം.സി.സി പ്രവർത്തന ഫണ്ട് ഉദ്ഘാടനം ഹാരിസ് ഏഴോം നിർവഹിച്ചു.
സുപ്രസിദ്ധ കാഥികൻ സുബൈർ തൊട്ടിക്കലും പട്ടുറുമാൽ ഗായകൻ മമ്മാലി കണ്ണൂരും കുഞ്ഞഹമ്മദ് തളിപ്പറമ്പും അവതരിപ്പിച്ച ഇസ്ലാമിക കഥാപ്രസംഗം സദസ്സിന്റെ മുഖ്യ ആകർഷണമായി. ഗായകൻ എം.എ. ഗഫൂർ ഗാനമാലപിച്ചു.
പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ആശംസകൾ നേർന്ന് സംസാരിച്ചു.
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന നേതാക്കളായ റസാഖ് മൂഴിക്കൽ, റഫീഖ് തോട്ടക്കാര, കെ.പി. മുസ്തഫ, ഷാഫി കാസർകോട്, എ.പി. ഫൈസൽ, മുൻ ജില്ല പ്രസിഡന്റ് നൂറുദ്ദീൻ മുണ്ടേരി, മുൻ സംസ്ഥാന ഭാരവാഹി പി.വി. സിദ്ദീഖ്, ജില്ല കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, ഫൈസൽ കുഞ്ഞി മുഹമ്മദ്, ഇസ്മായിൽ വട്ടിയേറ, ഇബ്രാഹിം വളപട്ടണം, ഫത്താഹ് പൂമംഗലം, അബ്ദുൽ നാസർ മുല്ലാലി, സഹീർ മട്ടന്നൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് ചെറുകുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

