കെ.എം.സി.സി കലാമാമാങ്കത്തിന് നാളെ തുടക്കം
text_fieldsമഹർജാൻ 2k25 സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘മഹർജാൻ 2K25’ ന് വ്യാഴാഴ്ച മനാമ കെ.എം.സി.സി ഹാളിൽ തുടക്കമാവും. വൈകീട്ട് ആറിന് തുടങ്ങുന്ന കലാമത്സരങ്ങൾ രണ്ട് വേദികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത്.
നവംബർ 20, 21, 27, 28 തീയതികളിൽ നടക്കുന്ന കലാമത്സരത്തിൽ 76 ഇനങ്ങളിലായി 500 ൽ പരം വിദ്യാർഥികൾ മാറ്റുരക്കും. കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിക്കുന്ന പ്രഥമ കലാമത്സരമായ മഹർജാൻ 2k25 ന്റെ ഉദ്ഘാടന സമ്മേളനം കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിന് രൂപവത്കരിച്ച വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു.
മഹർജാൻ 2k25 സ്വാഗത സംഘം ഓഫിസ് സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക ഉദ്ഘാടനം നിർവഹിച്ചു. ഗഫൂർ കൈപ്പമംഗലം, അബ്ദുൾ അസീസ് റിഫ, റഫീഖ് തോട്ടക്കര, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ദീൻ മാരായമംഗലം, മുനീർ ഒഞ്ചിയം, ശിഹാബ് പൊന്നാനി, പി.കെ. ഇസ്ഹാഖ്, സുഹൈൽ മേലടി, സഹൽ തൊടുപുഴ, ഉമ്മർ മലപ്പുറം, വി.കെ. റിയാസ്, ടി.ടി. അഷ്റഫ്, ഒ.കെ. കാസിം, റിയാസ് പട്ള, അഷ്റഫ് മഞ്ചേശ്വരം, റഷീദ് ആറ്റൂർ, ഷഫീക്ക് വളാഞ്ചേരി, സിദ്ദീഖ് അദിലിയ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

