Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100 വിദ്യാർഥികളുടെ മാർച്ച് പാസ്റ്റുമായി കെ.എം.സി.സി

text_fields
bookmark_border
100 വിദ്യാർഥികളുടെ മാർച്ച് പാസ്റ്റുമായി കെ.എം.സി.സി
cancel

മനാമ: ഇന്ത്യയുടെ 80ാം മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നൂറ് വിദ്യാർത്ഥികളുടെ സംയുക്ത മാർച്ച് പാസ്റ്റിന് വേദിയൊരുക്കുകയാണ് കെ.എം.സി.സി ബഹ്‌റൈൻ ആസ്ഥാന മന്ദിരം. ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ ദേശീയ പതാക ഉയർത്തിയ ശേഷം എട്ട് മണിക്കാണ് മാർച്ച് പാസ്റ്റിന് തുടക്കം കുറിക്കുക.

രാജ്യസ്‌നേഹവും, പൗരധർമ്മവും, ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യവും ചെറുപ്രായത്തിൽ തന്നെ പകർന്നേകി ഉത്തമ പൗരന്മാരാവേണ്ടതിൻ്റെ ആത്മവിശ്വാസം പുതുതലമുറക്ക് പകർന്നു നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

കെ.എം.സി.സി ബഹ്‌റൈനും അതിൻ്റെ പോഷകഘടകമായ വനിതവിങ്ങും സംയുക്തമായാണ് ഇത്തരത്തിൽ മാർച്ച് പാസ്റ്റ് സംഘടിപ്പിക്കുന്നത്. എൻ.കെ അബ്‌ദുൽ കരീം മാസ്‌റ്റർ, മുനീർ ഒഞ്ചിയം, ഉമ്മർ കൂട്ടിലങ്ങാടി, കെ.ആർ ശിഹാബ്, മാഹിറ സമീർ, ഹലീമ,സുഫൈജ, സുബൈദ പി.കെ.സി, ശബാന ബഷീർ, ഖൈറു റസാഖ്, ഹമീദ കാസർകോട് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് പാസ്റ്റിന് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC holds march past with 100 students
Next Story