കെ.എം.സി.സി ഹദിയത്തുൽ ഉറൂസ് ഫണ്ട് കൈമാറി
text_fieldsകെ.എം.സി.സി ഹദിയത്തുൽ ഉറൂസ് ഫണ്ട് കൈമാറുന്നു
മനാമ: നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹായഹസ്തം. ഹദിയത്തുൽ ഉറൂസ് (മണവാട്ടിക്കൊരു സമ്മാനം) എന്ന പേരിൽ സ്വരൂപിച്ച അഞ്ചര പവൻ സ്വർണാഭരണത്തിനാവശ്യമായ തുക കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി കൈമാറി.
കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര, ശരീഫ് വില്യാപ്പള്ളി, റഫീഖ് തൊട്ടക്കര, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ജില്ല ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, ഹമീദ് അയനിക്കാട്, ഷാഫി വേളം, മുനീർ ഒഞ്ചിയം, മലപ്പുറം ജില്ല ട്രഷറർ ഇഖ്ബാൽ താനൂർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

