Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന്

text_fields
bookmark_border
kmcc bahrain
cancel




സാ​ദി​ഖ​ലി ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി


മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന് ഇ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മു​സ്‍ലിം ലീ​ഗ് കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഇ​ന്ന് രാ​വി​ലെ ത​ങ്ങ​ളെ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. സ്വ​ദേ​ശി പ്ര​മു​ഖ​ർ, ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ൾ, ബ​ഹ്‌​റൈ​നി​ലെ മ​ത, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, മ​ല​യാ​ളി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കും.


ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ വി​ജ​യി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എം​സി​സി ജി​ല്ലാ/​ഏ​രി​യ/​മ​ണ്ഡ​ലം/​പ​ഞ്ചാ​യ​ത്ത്‌ ഭാ​ര​വാ​ഹി​ക​ൾ, നാ​നൂ​റോ​ളം വ​ള​ന്റി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ വി​പു​ല സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്കൂ​ളി​നു പ​രി​സ​ര​ത്തെ വി​പു​ല​മാ​യ പാ​ർ​ക്കി​ങ്ങി​നു പു​റ​മെ ഇ​ത്ത​വ​ണ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ ഗ്രൗ​ണ്ടും പാ​ർ​ക്കി​ങ്ങി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ന് വ​രു​ന്ന​വ​ർ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഇ​രി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrainifthar
News Summary - KMCC Grand Iftar today
Next Story