കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ നാളെ: വ്യവസായ മന്ത്രി, ഇന്ത്യൻ അംബാസഡർ, എം.പിമാർ പങ്കെടുക്കും
text_fieldsമനാമ: കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ നാളെ വൈകീട്ട് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇഫ്താറിൽ ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
കൂടാതെ ബഹ്റൈനിലെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് ഈ പ്രാവശ്യം പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. ഗ്രാൻഡ് ഇഫ്താറിന്റെ വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘത്തിന്റെയും വിവിധ വിങ്ങുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും എല്ലാവിധ സജ്ജീകരണങ്ങളും നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ കെ.പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, അസ്ലം വടകര, എ.പി ഫൈസൽ, ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, എൻ.കെ അബ്ദുൽ അസീസ്, സഹീർ കാട്ടാമ്പള്ളി, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽ പീടിക, എസ്.കെ നാസ്സർ, റിയാസ് വയനാട് എന്നിവർ പങ്കെടുത്തു. എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും ഒഫിഷ്യൽ പ്രോഗ്രാം നേരത്തേ തുടങ്ങേണ്ടതിനാൽ 4.30നുതന്നെ എല്ലാവരും എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

