ചരിത്ര വിസ്മയമൊരുക്കി കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ
text_fieldsകെ.എം.സി.സി ബഹ്റൈൻ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ സംസാരിക്കുന്നു
മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ വലിയ ഇഫ്താർ സംഗമം സംഘടിപ്പിച്ച് കെ.എം.സി.സി ബഹ്റൈൻ. ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെയും മസാലി റസ്റ്റാറന്‍റിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാൻഡ് ഇഫ്താർ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 4000ഓളം പേരാണ് സംഗമത്തിനെത്തിയത്. ഒരിടവേളക്കു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ശ്രദ്ധേയമായ രീതിയിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പരിശുദ്ധ മാസത്തിൽ സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദി കെ.എം.സി.സിക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്നും കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സീനിയർ വൈസ് പ്രസിഡന്‍റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്‍റുമാരായ ഷാഫി പാറക്കട്ട, ഗഫൂർ കയ്പമംഗലം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, കെ.യു. ലത്തീഫ്, സെക്രട്ടറിമാരായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, എം.എ. റഹ്മാൻ, ഒ.കെ. കാസിം തുടങ്ങിയവർ നേതൃത്വം നൽകി.
അസ്ലം ഹുദവി കണ്ണൂർ റമദാൻ സന്ദേശം നൽകി. വളന്റിയർ പ്രവർത്തനത്തിന് ശരീഫ് വില്ല്യാപ്പള്ളി, അസ്‍ലം വടകര, ഇഖ്ബാൽ താനൂർ എന്നിവർ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.