കെ.എം.സി.സി കോവിഡ് സപ്പോർട്ട് ടീമിന് ഭക്ഷണക്കിറ്റുകൾ കൈമാറി
text_fieldsമനാമ: കോവിഡ്കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ കെ.എം.സി.സി ബഹ്റൈൻ കോവിഡ് സപ്പോർട്ട് ടീമിെൻറ സേവനപ്രവർത്തങ്ങൾ 100 ദിനം പിന്നിട്ടതിെൻറ ഭാഗമായി കോഴിക്കോട് ജില്ല കമ്മിറ്റി ഭക്ഷണക്കിറ്റുകൾ കൈമാറി. ബഹ്റൈൻ വനിത നൽകിയ ഭക്ഷണക്കിറ്റുകളാണ് കൈമാറിയത്. കോവിഡിെൻറ ആരംഭത്തിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 500ഓളം കിറ്റുകൾ വിതരണം ചെയ്തിരുന്നു.
കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി സപ്പോർട്ട് ടീം ജനറൽ കൺവീനർ കെ.കെ.സി മുനീറിന് കിറ്റുകൾ കൈമാറി. എ.പി ഫൈസൽ, അസ്ലം വടകര, ജില്ല ഭാരവാഹികളായ പി.കെ. ഇസ്ഹാഖ്, പി.വി മൻസൂർ, ശരീഫ് വില്യാപ്പള്ളി, ഹസൻകോയ പൂനത്ത്, അസീസ് പേരാമ്പ്ര, അഷ്കർ വടകര, ജെ.പി.കെ തിക്കോടി എന്നിവർ നേതൃത്വം നൽകി.
