ഇന്ത്യൻ അംബാസഡർക്ക് കെ.എം.സി.സി യാത്രയയപ്പ്
text_fieldsഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംബാസഡർ പീയുഷ് ശ്രീവാസ്തവക്ക് കെ.എം.സി.സി ബഹ്റൈൻ
പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉപഹാരം നൽകുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പീയുഷ് ശ്രീവാസ്തവക്ക് കെ.എം.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമം ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിലുള്ള കെ.എം.സി.സിയുടെ ഇടപെടലുകളെ അംബാസഡർ എടുത്തുപറയുകയും കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. അസൈനാർ കളത്തിങ്കൽ സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
റസാഖ് മൂഴിക്കൽ, കുട്ടുസ മുണ്ടേരി, ഷാഫി പാറക്കട്ട, കെ.കെ.സി. മുനീർ, ഒ.കെ. കാസിം, ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ, അസ്ലം വടകര, ഷാജഹാൻ പരപ്പുംപൊയിൽ, നിസാർ ഉസ്മാൻ, എം.എ. റഹ്മാൻ, ശരീഫ് വില്യാപ്പള്ളി, സലീം തളങ്കര, ടിപ്ടോപ്പ് ഉസ്മാൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. പ്രസിഡന്റ് ഹബീബ് റഹ്മാൻ അംബാസഡർക്ക് ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

