Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ൻ...

മു​ൻ പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി കെ.​എം.​സി.​സി പ്ര​വാ​സി പെ​ൻ​ഷ​ൻ 15ാം വ​ർ​ഷ​ത്തി​ലേ​ക്ക്

text_fields
bookmark_border
inaugurating sneha sparsham expatriate widow pension scheme by accepting the sponsorship amount for ten widows from majeed theruvath by panakkad sayid sadiqali shihab thangal
cancel
camera_alt

‘സ്നേ​ഹ​സ്പ​ർ​ശം’ പ്ര​വാ​സി /വി​ധ​വ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം പ​ത്തു വി​ധ​വ​ക​ൾ​ക്കു​ള്ള സ്പോ​ൺ​സ​ർ​ഷി​പ് തു​ക മ​ജീ​ദ് തെ​റ്റ​രു​വ​ത്തി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 100 വീ​ടു​ക​ളി​ൽ ഈ ​വ​ർ​ഷ​വും ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക സ്നേ​ഹ​സ്പ​ർ​ശം പ്ര​വാ​സി പെ​ൻ​ഷ​നും സ്നേ​ഹ​പൂ​ർ​വം സ​ഹോ​ദ​രി​ക്ക് വി​ധ​വ പെ​ൻ​ഷ​നും ന​ൽ​കും. 14 വ​ർ​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി 15ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി​ധ​വ പെ​ൻ​ഷ​ൻ പ​ദ്ധ​തി പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​വാ​സ ലോ​ക​ത്ത് ജീ​വി​ത​ത്തി​ന്റെ ന​ല്ലൊ​രു ഭാ​ഗം ചെ​ല​വ​ഴി​ച്ചി​ട്ടും ക​ഷ്ട​പ്പാ​ടും മാ​ര​ക​രോ​ഗ​വു​മാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്കും മ​ര​ണ​മ​ട​ഞ്ഞ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ വി​ധ​വ​ക​ൾ​ക്കു​മാ​യി മാ​ത്ര​മാ​ണ് ഈ ​മാ​സാ​ന്ത സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്. 2009ൽ ​അ​ഞ്ചു പേ​ർ​ക്ക് കൊ​ടു​ത്തു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​ന്ന് 50 പ്ര​വാ​സി​ക​ൾ​ക്കും 44 വി​ധ​വ​ക​ൾ​ക്കു​മാ​യി 94 വീ​ടു​ക​ളി​ൽ ന​ൽ​കി​വ​രു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം ബ​ഹ്‌​റൈ​നി​ൽ ജോ​ലി​ചെ​യ്തി​ട്ടും ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഒ​രു​നേ​ര​ത്തെ മ​രു​ന്നി​നു​പോ​ലും വ​ക​യി​ല്ലാ​ത്ത നാ​ട്ടി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് അ​പേ​ക്ഷ​ക​രാ​യി വ​രു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം നി​ത്യേ​ന വ​ർ​ധി​ക്കു​ക​യാ​ണ്. വൃ​ക്ക രോ​ഗം, കാ​ൻ​സ​ർ രോ​ഗം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ മാ​ര​ക​രോ​ഗ​ങ്ങ​ളും കൂ​ടാ​തെ അം​ഗ​വൈ​ക​ല്യം, അ​ന്ധ​ത തു​ട​ങ്ങി ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി വ​ള​രെ ര​ഹ​സ്യ​മാ​യി അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​റാ​രോ​ഗി​ക​ളാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ണ്ടാ​യി​രം രൂ​പ മാ​സാ​ന്തം ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​മാ​യി ബ​ഹ്‌​റൈ​നി​ലെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം ഇ​നി​യും ആ​വ​ശ്യ​മാ​ണെ​ന്നു ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി​യും അ​ഭ്യ​ർ​ഥി​ച്ചു. സ​ഹ​ക​രി​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ 3338 2787, 33292010, 33495624 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

15ാം വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം പ​ത്തു പ്ര​വാ​സി​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ് തു​ക വ്യ​വ​സാ​യ പ്ര​മു​ഖ​നും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ജീ​ദ് തെ​റ്റ​രു​വ​ത്തി​ൽ നി​ന്നും സ്വീ​ക​രി​ച്ചു​കൊ​ണ്ട് മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സ​യ്നാ​ർ ക​ള​ത്തി​ങ്ങ​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, പി.​കെ. ഇ​സ്ഹാ​ഖ്, സു​ബൈ​ർ കെ.​കെ, ന​സീം പേ​രാ​മ്പ്ര, റ​സാ​ഖ് ആ​യ​ഞ്ചേ​രി, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം, മൊ​യ്‌​തീ​ൻ പേ​രാ​മ്പ്ര, മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ്‌ സി​നാ​ൻ, തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ, റ​ഷീ​ദ് എ​ൻ.​കെ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി , ഫൈ​സ​ൽ ക​ണ്ടീ​താ​ഴ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBahrain NewsExpatriate Pension
News Summary - KMCC expatriate pension to15th year as consolation for ex-migrants
Next Story