Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി ഈദ്...

കെ.എം.സി.സി ഈദ് ആഘോഷത്തിന്​ തുടക്കം

text_fields
bookmark_border
കെ.എം.സി.സി ഈദ് ആഘോഷത്തിന്​ തുടക്കം
cancel
camera_alt

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി വനിത വിങ് സംഘടിപ്പിച്ച മൈലാഞ്ചി രാവിൽനിന്ന്

Listen to this Article

മനാമ:കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ബലി പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന ത്രിദിന പരിപാടികൾക്ക് തുടക്കമായി. മനാമ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വനിത വിങ്ങി​ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവോട് കൂടിയാണ്​ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ മൈലാഞ്ചി രാവിന് പകിട്ടേകി.കോഴിക്കോട് ജില്ല വനിത വിങ് പ്രസിഡൻറ്​ ഷാനിഫ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്‍റ്​ ഫൈസൽ കോട്ടപ്പള്ളി ഉദ്‌ഘാടനം ചെയ്തു.ജില്ല ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ്​ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വൈസ് പ്രസിഡന്‍റ്​ ഫൈസൽ കണ്ടീതാഴ എന്നിവർ ആശംസകൾ നേർന്നു. മെഹന്തി ഡിസൈനർമാർക്കുള്ള സർട്ടിഫിക്കറ്റും പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഒ.കെ. കാസിം, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ തുടങ്ങിയവർ നിർവഹിച്ചു. മുഹ്സിന കബീർ സ്വാഗതവും കെ.കെ.സി. ആസഫ നന്ദിയും പറഞ്ഞു.പെരുന്നാൾ നമസ്കാര ശേഷം നടക്കുന്ന ഈദ് സംഗമം കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉദ്​ഘാടനം ചെയ്യും. സിദ്ദീഖ് ഫൈസി ജാറം കണ്ടി മുഖ്യാതിഥിയാവും. കുടുംബസംഗമത്തോട് കൂടി ത്രിദിന ഈദ് ആഘോഷം സമാപിക്കുമെന്ന്​ ജില്ല പ്രസിഡന്‍റ്​ ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഫി വേളം എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCEid celebration
News Summary - KMCC Eid celebration begins
Next Story