കെ.എം.സി.സി ഈസ്റ്റ് റിഫ ത്രൈമാസ കാമ്പയിൻ സമാപിച്ചു
text_fieldsകെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിൻ സമാപന ചടങ്ങിൽ അഡ്വ. നജ്മ തബ്ഷീറ
മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി 2022-24 വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായി ‘കംപാഷൻ 22’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ത്രൈമാസ കാമ്പയിനിന്റെ സമാപന സമ്മേളനം റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹരിത മുൻ ജനറൽ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ചെയർമാൻ ബിനു കുന്നന്താനം, അഡ്വ. നിഷാദ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സെക്രട്ടറി എം.എ. റഹ്മാൻ, വനിത വിങ് പ്രസിഡന്റ് ഡോ. നസീഹ ഇസ്മായിൽ, സ്വാഗതസംഘം ചെയർമാൻ എൻ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.കെ.എം.സി.സിയുടെ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഈസ്റ്റ് റിഫ കെ.എം.സി.സിയുടെ മുൻ നേതാക്കൾക്കും വിധവകൾക്കുമുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മുസ്തഫ പട്ടാമ്പിയിൽനിന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആദ്യഗഡു സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ, ഇശൽ വിരുന്ന്, തട്ടുകട, മെഡിക്കൽ സ്റ്റാൾ, നോർക്ക അമാന ഡെസ്ക്, വനിത വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് എന്നിവയും ഒരുക്കിയിരുന്നു.
പ്രസിഡന്റ് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ മുവാറ്റുപുഴ നന്ദിയും പറഞ്ഞു. സി.പി. ഉമ്മർ, ആർ.കെ. മുഹമ്മദ്, എം.കെ. സിദ്ദിഖ്, റസാഖ് അമാനത്ത്, സാജിർ റസാഖ് മണിയൂർ, കുഞ്ഞമ്മദ് സീഷയിൽ, സജീർ, നിസാർ, മുഹമ്മദ്, താജ്, സഫീർ എന്നിവർ നേതൃത്വം നൽകി. മാസിൽ പട്ടാമ്പി പരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.