കെ.എം.സി.സി ‘മഹർജാൻ 2K25’ വിജയികളെ അനുമോദിച്ചു
text_fieldsകെ.എം.സി.സി മഹർജാൻ 2K25 മുഹറഖ് ദഫ് ടീമിനെ അനുമോദിച്ചപ്പോൾ
മനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സ്റ്റുഡന്റ്സ് വിങ്ങിന്റെ നേതൃത്വത്തിൽ ‘മഹർജാൻ 2k25’ എന്ന കുട്ടികളുടെ കലോത്സവത്തിന് മുഹറഖ് ഏരിയിൽനിന്ന് പങ്കെടുത്ത കുട്ടികളെയും സമ്മാനം നേടിയ മത്സരാർഥികളെയും അവരെ പ്രാപ്തരാക്കിയ പരിശീലകരെയും രക്ഷിതാക്കളെയും കെ.എം.സി.സി മുഹറഖ് ഏരിയയും വനിത കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ കെ.എം.സി.സി മുഹറഖ് ഏരിയ ഓർഗനൈസിങ് സെക്രട്ടറി കെ.ടി. ഷഫീഖ് അലി സ്വാഗതവും ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിക്കുകയും ഐനുൽ ഹുദ മദ്റസ സദർ എൻ.കെ. അബ്ദുൽ കരീം ചടങ്ങ് ഉദ്ഘാടനവും നിർവഹിച്ചു. പ്രവാസലോകത്തെ ഈ കലാമേള തന്റെ 17 വർഷത്തെ സ്കൂൾ കാലത്തെ കലോത്സവങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സെക്രട്ടറി ജംഷീദ് അലി, വനിത വിങ് ജനറൽ സെക്രട്ടറി ഷംന ജംഷീദ് എന്നിവർ ആശംസകൾ നേർന്നു. പരിശീലകർക്കുള്ള അവാർഡുകൾ കെ.വി. മുഹമ്മദിനും (ദഫ് മുട്ട്) എൻ.കെ. ഫാത്തിമ നസ്റിനും (ഒപ്പന) സഹായികൾക്കുള്ളത് കെ.വി ഫാത്തിമ ഫിദക്കും ദിൽഷ അബ്ബാസിനും നൽകി. കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മുഹറഖ് ഏരിയയുടെ പ്രത്യേക സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വനിത ഓർഗ. സെക്രട്ടറി ഫാത്തിമ ഫിദ, മറ്റു കമ്മിറ്റി ഭാരവാഹികളായ നഷ്വ ഷൈജൽ, ലുബാന, ഫായിസ സുബൈർ, ഹസീന ഷൗക്കത്ത്, സലീന മുനീർ, ദിൽഷ അബ്ബാസ് എന്നിവരും രക്ഷിതാക്കളായ സുഹാന റാഷിദ്, അനീഷ ഫൈസൽ സുഹൈന, ഷംസുന്നിസ അൻവർ, ജംഷീന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വനിത സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി ഷർമിന ഹാരിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

