‘സമ്മർ ബ്രീസ് 2023’: കെ.എം.സി.സി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ബഹ്റൈൻ വേളം പഞ്ചായത്ത് കമ്മിറ്റി കുടുംബസംഗമം
മനാമ: കെ.എം.സി.സി ബഹ്റൈൻ വേളം പഞ്ചായത്ത് കമ്മിറ്റി ഹമദ് ടൗൺ ഗ്രേസ് വില്ലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി വനിത വിങ് പ്രസിഡന്റ് ഡോ. നസീഹ ഇസ്മായിൽ പ്രവാസികളുടെ ജീവിതശൈലിയെ സംബന്ധിച്ച് ആരോഗ്യ ക്ലാസ് നടത്തി. വിദ്യാർഥികൾക്ക് വിവിധ കലാ കായിക, ക്വിസ് പരിപാടികൾ സംഘടിപ്പിച്ചു. ഷാഫി വേളം ഉദ്ഘാടനം നിർവഹിച്ചു. സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ, മുനീർ പിലാക്കൂൽ എന്നിവർ ആശംസ നേർന്നു. ഇ.കെ. കുഞ്ഞബ്ദുല്ല, വി.പി. അഷ്റഫ്, വി. ഇസ്ഹാഖ്, മുഹമ്മദ് ചെമ്പോട്, സി.കെ. നാസർ, സി.കെ. സജീർ, വി. നൗഷാദ്, ഇല്യാസ്, ഹസ്ന സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡന്റ് പി. ബഷീർ അധ്യക്ഷത വഹിച്ചു. ജലീൽ ടി. സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.

