Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യഐക്യത്തിന്റെ സന്ദേശമുയർത്തി കെ.എം.സി.സി ബഹ്‌റൈൻ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു

text_fields
bookmark_border
മനുഷ്യഐക്യത്തിന്റെ സന്ദേശമുയർത്തി കെ.എം.സി.സി ബഹ്‌റൈൻ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു
cancel

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനുഷ്യഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സമാപിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ദേശീയ പതാക ഉയർത്തി. തുടർന്ന് നൂറോളം വിദ്യാർഥികൾ അണിനിരന്ന പ്രൗഢോജ്വലമായ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

വൈകുന്നേരം നടന്ന സ്വാതന്ത്ര്യസമര ചരിത്ര ചിത്രപ്രദർശനം രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗപൂർണമായ ചരിത്രവും രക്തസാക്ഷികളായ ദേശാഭിമാനികളുടെ സ്മരണകളും കോർത്തിണക്കി തയ്യാറാക്കിയ ചിത്രപ്രദർശനം ഏറെ ശ്രദ്ധേയമായി. നിരവധി പ്രവാസികളാണ് പ്രദർശനം കാണാനെത്തിയത്. സന്ദർശകർ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തി.

ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ ദേശഭക്തി നൃത്തങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിലുടനീളം ഉണ്ടായിരുന്നത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.പി. മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാൻ നദവി,സുനീഷ് സുശീലൻ, മാഹിറ ഷമീർ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുൽ അസീസ്, എ.പി. ഫൈസൽ, ഷാഫി പാറ കട്ട, അഷറഫ് കക്കണ്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC celebrated Bahrain Independence Day
Next Story