Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ലക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളായി

text_fields
bookmark_border
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ    മ​ല​പ്പു​റം ജി​ല്ലക്ക് പു​തി​യ    ഭാ​ര​വാ​ഹി​ക​ളായി
cancel
camera_alt

പു​തുതായി തി​ര​ഞ്ഞെ​ടു​ത്ത ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ഭാ​ര​വാ​ഹി​കൾ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കൗ​ൺ​സി​ൽ യോ​ഗം ഷ​ബീ​ർ അ​ലി ക​ക്കോ​വി​ന്‍റെ ഖി​റാ​അ​ത്തോ​ട് കൂ​ടി തു​ട​ങ്ങി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ സാ​ഹി​ബ്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ഞ്ച​ച്ച​വ​ടി അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ സാ​ഹി​ബ്‌ ക​ള​ത്തി​ങ്ങ​ൽ, സീ​നി​യ​ർ നേ​താ​വ്‌ വി.​എ​ച്ച്‌. അ​ബ്ദു​ള്ള സാ​ഹി​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി അ​ക്ബ​ർ, സെ​ക്ര​ട്ട​റി ഷ​ഹി​ൻ താ​നാ​ളൂ​ർ എ​ന്നി​വ​ർ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ​ര​വു​ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി ഇ​ഖ്ബാ​ൽ താ​നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, ഷാ​ഫി കോ​ട്ട​ക്ക​ൽ, നൗ​ഷാ​ദ് മു​നീ​ർ, മു​ഹ​മ്മ​ദ്‌ മ​ഹ്‌​റൂ​ഫ് എ​ന്നി​വ​രെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ലി അ​ക്ബ​ർ കീ​ഴ്പ​റ​മ്പ്, സെ​ക്ര​ട്ട​റി​മാ​രാ​യി ഷ​ഹീ​ൻ താ​നാ​ളൂ​ർ, മു​ജീ​ബ് ആ​ഡ് വെ​ൽ, മൊ​യ്‌​തീ​ൻ മീ​നാ​ർ​കു​ഴി, ഷി​ഹാ​ബ് പൊ​ന്നാ​നി എ​ന്നി​വ​രെ​യും ട്ര​ഷ​റ​ര്‍ ആ​യി റി​യാ​സ്‌ ഒ​മാ​നൂ​ർ ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യി വി.​കെ. റി​യാ​സ്‌ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

കൗ​ൺ​സി​ൽ മീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ഫൈ​സ​ൽ ക​ണ്ടി​ത്താ​യ, ഇ​ൻ​മാ​സ് ബാ​ബു, മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, റ​ഷീ​ദ് ആ​റ്റൂ​ർ, മ​ൻ​സൂ​ർ പി.​വി, അ​ശ്റ​ഫ് ക​ക്ക​ണ്ടി, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, സ​ഹ​ൽ തൊ​ടു​പു​ഴ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ വി.​എ​ച്ച്‌. ക​രീം, മു​ഹ​മ്മ​ദ​ലി വ​ണ്ടൂ​ർ, അ​ഷ്റ​ഫ് തി​രൂ​ർ, ഇ​ഖ്ബാ​ൽ താ​നൂ​ർ, ഉ​മ്മ​ർ മാ​സ്റ്റ​ർ എ​ന്നി​വ​രെ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റി​യാ​സ്‌ ഒ​മാ​നൂ​ർ സ്വാ​ഗ​ത​വും വി.​കെ. റി​യാ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain kmccmalappuram
News Summary - KMCC Bahrain New to Malappuram district As bearers
Next Story