കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം ഇന്ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും ഇന്ന് മനാമ കെ.എം.സി.സി ഓഫിസിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും.
വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖ ചരിത്ര പ്രഭാഷകൻ അറക്കൽ അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തും. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി, സീനിയർ ഭാരവാഹി വി.എച്ച്. അബ്ദുല്ല തുടങ്ങി സ്റ്റേറ്റ്, ജില്ല, ഏരിയ, മണ്ഡലം നേതാക്കൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

