Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി​ക്ക്​ ധ​ന്യ​നി​മി​ഷം

text_fields
bookmark_border
ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി​ക്ക്​ ധ​ന്യ​നി​മി​ഷം
cancel
camera_alt

ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി സം​സ്​​ഥാ​ന ക​മ്മി​റ്റി ഒാ​ഫി​സ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി സം​സ്​​ഥാ​ന ക​മ്മി​റ്റി​ക്ക്​ ഇ​ത്​ സ്വ​പ്​​ന​സാ​ഫ​ല്യം. മ​നാ​മ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പം ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൽ​ഡി​ങ്ങി​ൽ 6500 ച​തു​ര​ശ്ര അ​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ച പു​തി​യ ആ​സ്​​ഥാ​നം മു​സ്‍ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വേ​ദി​യി​ൽ ആ​വേ​ശ​ഭ​രി​ത​രാ​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ്​ പു​തി​യ ഒാ​ഫി​സ്​ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ എ​സ്. ന​ട​രാ​ജ​ൻ, ഒ.​െ​എ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, സ​മ​സ്​​ത സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സ​യ്​​ദ്​ ഫ​ക്രു​ദ്ദീ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ, സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. കോ​വി​ഡ്​ കാ​ല​ത്ത്​ സ​ഹ​ജീ​വി​ക​ൾ​ക്കു​വേ​ണ്ടി സേ​വ​നം ന​ട​ത്തി​യ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നീ​ണ്ട​കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ്​ ബു​ധ​നാ​ഴ്​​ച പൂ​വ​ണി​ഞ്ഞ​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ കെ.​എം.​സി.​സി​യു​ടെ ഏ​റ്റ​വും വ​ലി​യ ഒാ​ഫി​സ്​ എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. എ​ല്ലാ ജി​ല്ല ക​മ്മി​റ്റി​ക​ൾ​ക്കും സി.​എ​ച്ച്​ സെൻറ​റി​നും പ്ര​ത്യേ​കം ഒാ​ഫി​സു​ക​ളും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി ര​ണ്ട്​ ഹാ​ളു​ക​ളും ലൈ​ബ്ര​റ​റി​യും പ്രാ​ർ​ഥ​നാ ഹാ​ളും കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളും പു​തി​യ ഒാ​ഫി​സി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrain State Committee Office
News Summary - KMCC Bahrain State Committee Office Inaugurated
Next Story