കെ.എം.സി.സി ബഹ്റൈൻ പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഉദ്ഘാടനവും ഓറിയന്റേഷൻ ചടങ്ങും ഇന്ന്
text_fieldsപ്രശസ്ത ലൈഫ് സ്കിൽ ട്രെയിനർമാരായ നബീൽ പാലത്ത്, റസീം ഹാറൂൻ, ഹിഷാം പി എന്നിവർക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി അവധിക്കാലത്ത് വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനവും ഓറിയന്റേഷൻ ചടങ്ങും ഇന്ന് വൈകീട്ട് ആറിന് മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും.ചന്ദ്രിക മുൻ പത്രാധിപനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി. സൈദലവി മുഖ്യാതിഥിയായി പങ്കെടുക്കും. ജൂലൈ ആറു മുതൽ ആഗസ്റ്റ് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ ആറു മുതൽ 17 വരെ വയസ്സുള്ള കുട്ടികൾ പങ്കെടുക്കും.
വ്യത്യസ്ത ആക്ടിവിറ്റികൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാമ്പിന്റെ ഭാഗമായി നടക്കും. ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ലൈഫ് സ്കിൽ ട്രെയിനർമാരായ നബീൽ പാലത്ത്, റസീം ഹാറൂൻ, ഹിഷാം പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നതിനുവേണ്ടി ബഹ്റൈനിലെത്തി. കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡല നേതാക്കൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

