Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി ബഹ്‌റൈൻ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ ഇന്ന് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കെ.എം.സി.സി ബഹ്‌റൈൻ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ ഇന്ന് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്യും
cancel

മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി അവധിക്കാലത്ത് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്‍റെ ഉദ്ഘാടനം സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ നിർവഹിക്കും. ഇന്ന് വൈകിട്ട് ഏഴിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ ചന്ദ്രിക മുൻ പത്രാധിപനും മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ സി.പി. സൈദലവി മുഖ്യാതിഥിയായെത്തും.


ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡല നേതാക്കൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാൻ, വേൾഡ്‌ കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവരും സന്നിഹിതരായിരിക്കും.

വിത്യസ്ത ആക്ടിവിറ്റികൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാമ്പിന്റെ ഭാഗമായി നടക്കും. ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ലൈഫ് സ്കിൽ ട്രൈനർമാരായ നബീൽ പാലത്ത്, റസീം ഹാറൂൻ, ഹിഷാം പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC Bahrain Protein Summer Fiesta
Next Story