കെ.എം.സി.സി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം
text_fieldsമനാമ: കെ.എം.സി.സി ബഹ്‌റൈൻ 2027–29 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം. മുൻ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, വി.എച്ച്. അബ്ദുള്ള, അബ്ദുൽ കരീം മാസ്റ്റർ, വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി പ്രസിഡന്റ് ഹബീബ് റഹ്മാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റസാഖ് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. ‘ഒരംഗത്വം ഒരായിരം കൈത്താങ്ങ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ നീണ്ടുനിൽക്കും. മെമ്പർഷിപ്പ് നിയമാവലികൾ ക്യാമ്പയിൻ കൺവീനർ അഷ്റഫ് കാട്ടിൽപീടിക അവതരിപ്പിച്ചു.
കെ.എം.സി.സി ബഹ്‌റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ പ്രവർത്തനങ്ങൾ അൽ അമാന ക്യാമ്പയിൻ ചെയർമാൻ അഷ്റഫ് കക്കണ്ടി വിശദീകരിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.

