കെ.എം.സി.സി ബഹ്റൈൻ മഹർജാൻ 2K25 ഏരിയ സന്ദർശനങ്ങൾ പൂർത്തിയായി
text_fieldsമനാമ: ബഹ്റൈൻ പ്രവാസികളിലെ മലയാളി വിദ്യാർഥി വിദ്യാർഥിനികളുടെ കലാവൈഭവങ്ങളുടെ പരിപോഷണവുമായി കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിക്കുന്ന മഹർജാൻ 2K25 പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
‘ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ’ എന്ന ആപ്തവാക്യത്തിൽ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രചാരണാർഥം ബഹ്റൈനിലെ ഏരിയതല സന്ദർശനങ്ങൾ പൂർത്തിയായി. മുഹറഖിലും, മനാമയിലും സ്റ്റേജ് ഇനങ്ങളും, സ്റ്റേജിതര ഇനങ്ങളുമായി സംഘടിപ്പിക്കുന്ന മത്സരങ്ങളിലേക്കുള്ള ഏരിയ തലത്തിൽനിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏരിയ കമ്മിറ്റികൾ മത്സരബുദ്ധിയോടെയാണ് പ്രവർത്തിക്കുന്നത്. സ്വാഗതസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയതലങ്ങളിൽ പ്രചാരണാർഥം സംഘടിപ്പിച്ച സന്ദർശനങ്ങൾ പൂർത്തിയായി.
വിവിധ ഏരിയ സന്ദർശനങ്ങളിൽ റഫീഖ് തോട്ടക്കര, ഒ.കെ. കാസിം, ശറഫുദ്ദീൻ മാരായമംഗലം, ഇഖ്ബാൽ മലപ്പുറം, ഇസ്ഹാഖ് വില്യാപ്പള്ളി, മുനീർ ഒഞ്ചിയം, ശിഹാബ് പൊന്നാനി, ഉമ്മർ കൂട്ടിലങ്ങാടി, സിദ്ദീഖ് അദ് ലിയ, ഇസ്മായിൽ വെട്ടിയറ, മുബാറക് മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

