കെ.എം.സി.സി ബഹ്റൈൻ; ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31-ന്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച്ച വൈകിട്ട് 8ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡന്റും പ്രശസ്ത പ്രാസംഗികനുമായ ശരീഫ് കുറ്റൂർ പങ്കെടുക്കും.
പരിപാടിക്ക് വിഭുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി സംസ്ഥാന പ്രസിഡന്റ് ഹബീബ്‌റഹ്മാൻ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ, വി.എച്ച് അബ്ദുല്ല, വി.എച്ച് കരീം, അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി എന്നിവരെയും ചെയർമാനായി മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂരിനെയും ജനറൽ കൺവീനർ ആയി ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കിഴുപറമ്പിനെയും ട്രഷറർ ആയി ജില്ല ട്രഷറർ ഫാറൂഖ് കൊണ്ടോട്ടിയെയും തെരഞ്ഞെടുത്തു.
കൂടാതെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഉമ്മർ കൂട്ടിലങ്ങാടി, കൺവീനർ സുലൈമാൻ ഉസ്താദ്, മീഡിയ കമ്മിറ്റി ചെയർമാൻ വി കെ റിയാസ്, കൺവീനർ ശിഹാബ് പ്ലസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി കോട്ടക്കൽ, കൺവീനർ ജസീർ പൊന്നാനി , സപ്ലിമെന്റ് കമ്മിറ്റി ചെയർമാൻ ശിഹാബ് പൊന്നാനി , കൺവീനർ അഷ്‌റഫ് വണ്ടൂർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ മുജീബ് ആഡ്‌വെൽ, കൺവീനർ റിയാസ് അച്ചിപ്ര, ഫുഡ് കമ്മിറ്റി ചെയർമാൻ അലി എക്സ് പ്രസ്സ് , കൺവീനർ നൗഫൽ കൊണ്ടോട്ടി എന്നിവരെയും തിരഞ്ഞടുത്തു. കൂടാതെ സബ് കമ്മിറ്റികളുടെ ജോയിൻ കൺവീനർമ്മാരായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

