കെ.എം.സി.സി ബഹ്റൈൻ ലേഡീസ് വിങ് പ്രവർത്തനങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
text_fieldsകെ.എം.സി.സി ബഹ്റൈൻ ലേഡീസ് വിങ് പ്രവർത്തനോദ്ഘാടനത്തിൽനിന്ന്
മനാമ: പ്രവാസി സമൂഹത്തിൽ വനിതാ ശാക്തീകരണത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും പുതുശക്തി നൽകുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി ബഹ്റൈൻ ലേഡീസ് വിങ് 2025-2026 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു.ലേഡീസ് വിങ് പ്രസിഡന്റ് മാഹിറ ഷമീർ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, പ്രവാസി വനിതാ സംഘടനകളുടെ സാമൂഹിക ഇടപെടലുകൾ ശ്രദ്ധേയമാണെന്നും, സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും ശക്തമാകുമ്പോൾ സമൂഹം കൂടുതൽ പുരോഗമിക്കുമെന്നും അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, മുൻ ലേഡീസ് വിങ് പ്രസിഡന്റ് ഡോ. നസീഹ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ ലേഡീസ് വിങ് ഓർഗനൈസിങ് സെക്രട്ടറി ജസ്ന കരിപ്പായി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ‘ഹരിത സ്പർശം’ അഡ്വ. എ.പി. സ്മിജി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സാഹിബിന് നൽകി പ്രകാശനം നിർവഹിച്ചു. സ്റ്റേറ്റ് ലേഡീസ് വിങ് നേതാക്കൾ അഡ്വ. എ. പി. സ്മിജിക്ക് ഉപഹാരം നൽകി. സബിത അബ്ദുൾ ഖാദർ, റിസ്വി അബ്ദുൽ ലത്തീഫ്, സാഹിതാ റഹ്മാൻ, സുഫൈജ റഫ്സി, ജസീല ഷഹീർ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ പാവൂർ, ശർമിന ഹാരിസ്, സമീറ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. അഫ്ര തസ്നീം സ്വാഗതവും ട്രഷറർ നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

