കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ
text_fieldsകെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹി യോഗത്തിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024 -2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി ആസ്ഥാനമന്ദിരത്തിൽ നടന്ന ജനറൽ കൗൺസിൽ ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. സിദ്ദീഖ് കണ്ണാടിപ്പറമ്പ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി മഹ്മൂദ് പെരിങ്ങത്തൂർ (പ്രസി), ഇർഷാദ് തന്നട (ജന. സെക്ര), ലത്തീഫ് ചെറുകുന്ന് (ട്രഷ), ഫൈസൽ ഇസ്മായിൽ(ഓർഗനൈസിങ് സെക്ര), ഷഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ വട്ടിയേര, ഫൈസൽ വട്ടപ്പൊയിൽ, സിദ്ദീഖ് കണ്ണാടിപ്പറമ്പ്, ഫത്താഹ് പൂമംഗലം(വൈസ് പ്രസി.മാർ). അബ്ദുൽ നാസർ മുല്ലാലി, ശഹീർ ശിവപുരം, സഹീദ് കല്യാശ്ശേരി, റിയാസ് ചുഴലി, ജബ്ബാർ മാട്ടൂൽ(സെക്രട്ടറിമാർ). പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ആശംസകളുമായി കുട്ടൂസ മുണ്ടേരി, പി.വി. സിദ്ദീഖ്, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. അസൈനാർ കളത്തിങ്കൽ, റഫീഖ് തോട്ടക്കാര, നിസാർ ഉസ്മാൻ, കാസിം, സഹൽ തൊടുപുഴ, റഫീഖ് നാദാപുരം എന്നിവർ സന്നിഹിതരായിരുന്നു. ഇർഷാദ് തന്നട സ്വാഗതവും അശ്റഫ് കക്കണ്ടി നന്ദിയും പറഞ്ഞു.

