വയനാട് ദുരിതബാധിതർക്ക് കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ കൈത്താങ്ങ്
text_fieldsകെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ വയനാട് ഫണ്ട് കൈമാറുന്നു
മനാമ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി വയനാട് ദുരന്ത മേഖലയിലേക്ക് നടത്തിയ ഫണ്ട് സമാഹരണത്തിലേക്ക് കണ്ണൂർ ജില്ല കമ്മിറ്റി വിഹിതം ജില്ല ഭാരവാഹികൾ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകരക്ക് കൈമാറി.
ജില്ല കെ.എം.സി.സിയുടെ കീഴിലുള്ള മണ്ഡലം കമ്മിറ്റികളുടെയും സി.എച്ച് സെന്ററുകളുടെയും മണ്ഡലം കൂട്ടായ്മകളുടെയും സ്തുത്യർഹമായ സഹകരണത്തോടെ ആറര ലക്ഷം രൂപ ജില്ല കമ്മിറ്റി സമാഹരിച്ചു നൽകി.
സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ എ.പി ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അഷ്റഫ് കക്കണ്ടി, ഫൈസൽ കണ്ടെത്താഴ തുടങ്ങിയവരും ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം, ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട, ട്രഷറർ ലത്തീഫ് ചെറുകുന്ന്, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ ഇസ്മായിൽ, വൈസ് പ്രസിഡന്റ് ഇസ്മായിൽ വാട്ടിയേര, സെക്രട്ടറിമാരായ അബ്ദുൽ നാസർ മുല്ലാലി, സഹീദ് കല്യാശേരി, സഹീർ ശിവപുരം, റിയാസ് ചുഴലി, മണ്ഡലം ഭാരവാഹികളായ ശംസുദ്ദീൻ പാനൂർ, ഹമീദ് കരിയാട്, അസ്ലം ഹുദവി, സമീർ കുനിയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

