കെ.എം.സി.സി ബഹ്‌റൈൻ കണ്ണൂർ ജില്ല കമ്മിറ്റി ഈദ്സംഗമം ശ്രദ്ധേയമായി
text_fieldsമനാമ:കെ.എം.സി.സി ബഹ്‌റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ് സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.
കുട്ടികൾക്കായുള്ള ഖുർആൻ പാരായണ മത്സരം, സ്ത്രീകൾക്കുള്ള പ്രബന്ധരചന മത്സരം തുടങ്ങിയ പരിപാടികൾക്ക് പുറമെ മെന്റലിസ്റ്റ് മുഹമ്മദ് നസീബിന്റെ മെന്റലിസം ഷോ വേദിയിൽ നടന്നു. കൂടാതെ പ്രവാസ ലോകത്തു ആധുനിക കാലഘട്ടത്തിൽ പ്രസക്തമായ പ്രവാസ വീട്ടിലെ നാളുകൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഇൻഫ്ലുവൻസറും അൽ റയാൻ സ്റ്റഡി സെന്റർ ടീച്ചറുമായ സജ്ജാദ് ബിൻ അബ്ദുൽ റസാഖ് വിഷയാവതരണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷതയും വഹിച്ച ചടങ്ങ് സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര ഉത്ഘാടനം കർമം നിർവഹിച്ചു. സംസ്ഥാന കെ.എം.സി.സി ആക്ടിങ് സെക്രെട്ടറി അഷ്‌റഫ് കക്കണ്ടി, വൈസ് പ്രസിഡന്റ് ഷഹീർ കാട്ടാമ്പള്ളി, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ല ട്രഷറർ ലത്തീഫ് ചെറുകുന്ന് ജില്ല ഭാരവാഹികളായ സിദ്ധീഖ് അദ്‌ലിയ, ഇസ്മായിൽ വട്ടിയേര, ഫത്താഹ് പൂമംഗലം സഹീർ ശിവപുരം, ജബ്ബാർ മാട്ടൂൽ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ ഇസ്മായിൽ ചടങ്ങിന് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.