Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി. ബഹ്റൈന്‍ ...

കെ.എം.സി.സി. ബഹ്റൈന്‍ 40-ാം വാര്‍ഷികാഘോഷം 25മുതൽ

text_fields
bookmark_border
കെ.എം.സി.സി. ബഹ്റൈന്‍  40-ാം വാര്‍ഷികാഘോഷം 25മുതൽ
cancel

മനാമ: കെ.എം.സി.സി ബഹ്റൈൻ ഘടകത്തി​​​െൻറ 40-ാം വാര്‍ഷികാഘോഷത്തിന്​ ജനുവരി 25ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര് ‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . വെള്ളിയാഴ്​ച വൈകീട്ട് ആറരക്ക്​ മനാമ അല്‍രാജ സ്​കൂളില്‍ നടക്കുന്ന പരിപാടി മുസ ്​ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ‘സമര്‍പ്പിത സംഘബോധത്തി ​​​െൻറ നാൽപ്പതാണ്ട്’ എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക് കുന്നത്. ഇതോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വാര്‍ഷികാഘോഷത്തി​​​െൻറ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപീകൃതമായ കെ.എം.സി.സി ബഹ്റൈനിലെ അംഗീകൃത പ്രവാസി സംഘടനയാണ്​. പ്രവാസികള്‍ക്കിടയിലും നാട്ടിലും വിവിധങ്ങളായ പ്രവർത്തനങ്ങളാണ്​ ഇൗ കാലയളവിൽ കെ.എം.സി.സി നടത്തിയത്​. ജീവകാരുണ്യ, ക്ഷേമപദ്ധതികളുടെ രംഗത്ത്​ വ്യത്യസ്​തത പുലർത്താനായി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തമായി വീട് വെക്കാന്‍ പോലും സാധിക്കാതെ വരുന്നവർക്ക്​ ആശ്വാസമായി ‘പ്രവാസി ബൈത്തുറഹ്​മ’ എന്ന പേരിൽ ഭവന പദ്ധതി ആവിഷ്​കരിച്ചു. ഇൗ പദ്ധതിയിൽ 36 വീടുകള്‍ നിര്‍മിച്ച് നല്‍കി. ഏതാനും വീടുകളുടെ പണി ഉടൻ തുടങ്ങും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്​മരണാർഥം ഓരോ ബഹ്റൈന്‍ ദേശീയ ദിനത്തിലും മെഗ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിന്​ ബഹ്​റൈൻ അധികൃതരുടെ അംഗീകാരവും ലഭിച്ചു.

കോഴിക്കോട് സി.എച്ച്. സ​​െൻററിന് 30 ലക്ഷം രൂപ വിലവരുന്ന ഐ.സി.യു.ആംബുലന്‍സ്, കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കുന്ന ജീവജലം കുടിവെള്ള പദ്ധതി, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാഥികൾക്ക്​ സഹായം നല്‍കുന്ന സഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, മരണാനന്തരം കുടുംബത്തിന് നാലു ലക്ഷം രൂപ ലഭിക്കുന്ന അല്‍അമാന സാമൂഹികരക്ഷാപദ്ധതി, സ്നേഹതീരം പെന്‍ഷന്‍ പദ്ധതി തുടങ്ങിയ വിവിധങ്ങളായ സഹായ പ്രവർത്തനങ്ങളാണ്​ നടന്നുവരുന്നത്​. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ട്​.

ഉദ്ഘാടന സമ്മേളനത്തില്‍ സ്വദേശി പ്രമുഖരും ബഹ്​റൈൻ സാമൂഹിക, സാംസ്​കാരിക രംഗത്തെ വിശിഷ്​ട വ്യക്തികളും പങ്കെടുക്കും. ഇതിൽ ‘ട്രിബ്യൂട്​ ടു ബഹ്​റൈൻ’എന്ന സൂവനീർ പ്രകാശനം ചെയ്യും. തുടര്‍ന്ന് കൊല്ലം ഷാഫി, യുംന എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തില്‍ കെ.എം.സി.സി പ്രസിഡൻറ്​ എസ്.വി.ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദലി, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, കെ.പി.മുസ്​തഫ, കെ.കെ.സി.മുനീര്‍, പ്രോഗ്രാം ചീഫ് കോഒാഡിനേറ്റര്‍ തേവലക്കര ബാദുഷ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsmalayalam news
News Summary - kmcc- bahrain-gulf news
Next Story