ഫാഷിസത്തെ പ്രതിരോധിക്കേണ്ടത്​ ജനാധിപത്യത്തിലൂടെ  –കെ.എം. ഷാജി എം.എല്‍.എ 

09:21 AM
03/10/2017
കെ.എം.സി.സി ഹമദ്​ ടൗണ്‍ ഏരിയ നടത്തിയ ‘മാനവീയം^2017’ പരിപാടിയിൽ കെ.എം. ഷാജി എം.എല്‍.എ. സംസാരിക്കുന്നു.

മനാമ: ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാത്രമേ സാധിക്കൂഎന്നും അതിന്​ അയോജ്യമായ ഭരണ ഘടനയാണ് ഇന്ത്യക്കുള്ളതെന്നും കെ.എം.ഷാജി എം. എല്‍.എ പറഞ്ഞു. ഹമദ് ടൗണ്‍ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ‘മാനവീയം^2017’ എന്ന പരിപാടയില്‍  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന ഉപയോഗപ്പെടുത്തി ഒരുമിച്ച് നിന്നാല്‍ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകും. ചോരക്കളിയിലൂടെ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്​. അതിനായി മതേതര ചേരികള്‍ ഒന്നിക്കണം. അത് പാടില്ലെന്ന് പറയുന്നവര്‍ ബദല്‍ വഴി എന്തെന്ന് കൂടി നിര്‍ദേശിക്കണം. സീതാറാം യെച്ചൂരി യാഥാർഥ്യമുള്‍ക്കൊണ്ടാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയാറാകുന്നത്.  എന്നാല്‍ കേരളീയ രീതിയിലും പിണറായി ശൈലിയിലും ആലോചിക്കുന്നതു കൊണ്ടാണ് പ്രകാശ് കാരാട്ടിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹമദ്ടൗണ്‍ കാനൂ മജ്​ലിസ് ഓഡിറ്റോറയിത്തില്‍ നടന്ന പരിപാടി കെ.എം.സിസി സംസ്ഥാന പ്രസിഡൻറ്​ എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. 

മന്‍സൂര്‍ ബാഖവി പ്രാർഥനയും സാദിഖ് മൗലവി കോക്കൂര്‍ ഖിറാഅത്തും നടത്തി. കാവനൂർ മുഹമ്മദ് മുസ്​ലിയാര്‍, ഗഫൂർ ഉണ്ണികുളം, ഷംസുദ്ദീൻ വെള്ളികുളങ്ങര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ബാസ് വയനാട് സ്വാഗതവും ഇല്യാസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു. 

COMMENTS